---
title: "പേരാവൂർ ബ്ലോക്കിൽ അക്ഷരോന്നതി പുസ്തക വിതരണം ആരംഭിച്ചു"
english_title: "Aksharounnathi Book Distribution Peravoor Block Panchayat Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378375/aksharounnathi-book-distribution-peravoor-block-panchayat`"
published_at: "2026-08-13T18:38:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7dc1f1caf48_1000231853.jpg"
keywords: ["Aksharounnathi", "Peravoor Block Panchayat", "SC ST Students", "Library"]
---

# പേരാവൂർ ബ്ലോക്കിൽ അക്ഷരോന്നതി പുസ്തക വിതരണം ആരംഭിച്ചു

> **Lead Summary:** **പേരാവൂർ**: പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും, ലൈബ്രറികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സമാഹരിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നവനീതം ഓഡിറ്റോറിയത്തിൽ നടന്നു

## Article Content

**പേരാവൂർ**: പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും, ലൈബ്രറികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സമാഹരിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നവനീതം ഓഡിറ്റോറിയത്തിൽ നടന്നു

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദിര ശ്രീധരൻ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ സജീവൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ജെയ്ഷ ബിജു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മമംഗലത്ത്,, മെംബർ യശോദ കെ, ആർ ജി എസ് എ ബ്ലോക്ക് കോ - ഓർഡിനേറ്റർ ദീപ്തി എൻ എസ് എന്നിവർ സംസാരിച്ചു.

ടൈബൽ എക്സ്റ്റൻഷൻ ഓഫീസർ പ്രവീൺ പി , എസ്.ടി പ്രമോട്ടർമാരായ മിഥുൻ രാജ്, ശോശിനി എന്നിവർ ചേർന്ന് പഠന മുറികളിലേക്കുള്ള പുസ്തകങ്ങൾ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378375/aksharounnathi-book-distribution-peravoor-block-panchayat`)